NEWS
തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
09/02/2025 01:43 PM IST
nila

പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. പ്ലബ്ബിങ് തൊഴിലാളിയായ പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അടുത്ത കാലത്താണ് ഇയാൾ കുട്ടിയുടെ വീട്ടിൽ താമസം തുടങ്ങിയത്. അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ രണ്ടാനച്ഛൻ ഉപദ്രവിച്ചെന്ന് സ്കൂൾ അധികൃതരോടാണ് കുട്ടി ആദ്യം പറഞ്ഞത്. അമ്മ ജോലിക്കു പോകുമ്പോൾ പലതവണ ഉപദ്രവിച്ചതെന്നും കുട്ടി പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











